Monday, August 17, 2015

ഗ്രാമം

ത്രീ ജി നെറ്റ് വര്ക്കും കെ എഫ് സി യും ഓഡി കാറും ഇനിയും കടന്നു ചെന്നിട്ടില്ലാത്ത  ...
പരന്നു കിടക്കുന്ന പാടങ്ങളും അവയ്ക്ക് മേലെ പറന്നു നടന്ന് തൊട്ടു കളിക്കുന്ന  തുമ്പികളും നിറഞ്ഞൊഴുകുന്ന പുഴകളും  കുളങ്ങളും തണല്മരങ്ങളും നിറഞ്ഞ ...

കേരളത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമത്തിന്റെ പച്ചപ്പ്നിറഞ്ഞ കാഴ്ചകളിലേക്ക് ഒരു യാത്ര..









Wednesday, August 12, 2015

കാലാതിവര്‍ത്തികള്‍

(ഞാന്  പറയാന്‍  പോകുന്ന കാര്യത്തിന്  ഒരു  പുതുമയുമില്ലെന്നറിയം...ന്നാലും)
നമ്മുടെ ഇടയില്‍  ചിലരുണ്ട് ...
നമ്മുടെ കൂടെ നില്ക്കുമ്പോള്‍  ..ന്താ സ്നേഹം ..ന്താ പെരുമാറ്റം ..ന്താ ആത്മാര്ഥത ..
 തേനൊലിപ്പിക്കുന്ന വാക്കുകള്‍  കൊണ്ട് നമ്മളെ പുളകിതരാക്കും ..
നോക്കി നില്ക്കുന്നവര്‍  അസൂയപ്പെട്ടു പണ്ടാരമടങ്ങും...
അതേ സമയം നമ്മള് അവിടെയില്ലെങ്കിലോ ?
അപ്പോഴും നമ്മള് തന്നെ അവിടുത്തെ സംസാരവിഷയം ..പക്ഷെ..!!!
‘’യെവനാരാണെന്നു നിങ്ങള്ക്ക് അറിയാമോ ?യെവനാരായിരുന്നെന്നു നിങ്ങള്ക്ക് അറിയാമോ ?യെവനെ എനിക്കേ അറിയൂ..’’
നമ്മുടെ ഭൂതവും ഭാവിയും വര്ത്തമാനവും എല്ലാം അറിയുന്ന 'ആറ്റുകാല്‍  രാധാകൃഷ്ണന്മാരെ '' പ്പോലെ അവര്‍  കവടിനിരത്തും..
നമ്മുടെ സ്വഭാവത്തെ ചെളി വാരിയെറിഞ്ഞു നാശകോശമാക്കും..
കേട്ടുനില്ക്കുന്നവര്ഇവരുടെ മുന്നില്‍  മുട്ടും കുത്തി വീഴും ..
നമ്മള് എവിടേലും ഒന്ന് വിജയിച്ചാലോ ..(പാടില്ല ..നമ്മള്‍  ജയിക്കരുത് ) കൊന്നു കൊലവിളിക്കും
ന്യൂ ജനറേഷന്‍  കാലത്തും ഇത്തരം പരദൂഷണക്കാര്ക്ക് ഒരു മാറ്റവും ഇല്ലല്ലോ..!!!

ദൈവം എന്നും അവരുടെ കൂടെ ആണെന്നതാ കഷ്ടം..

Tuesday, August 11, 2015

കാഴ്ചയുടെ കിരണങ്ങള്‍.. എന്റെ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത്..




x

ഒരു New Gen ഭാര്യ

മുറ്റമടിക്കാത്ത ...
നിലം തുടയ്ക്കാത്ത ...
പാത്രം കഴുകാത്ത ...
തുണി അലക്കാത്ത ...
ചോറും കറിയും വയ്ക്കാത്ത ...
വളരെ തിരക്കുള്ള ഒരു ഫെമിനിസ്റ്റ് ഭാര്യ ,
വീടിന്റെ ഡൈനിങ്ങ് ഹാളില്

ഏതോ ടിവി സീരിയലിന് തലവച്ച് കിടക്കുന്നു.