Thursday, October 29, 2015

തീവണ്ടിയില്‍  പാലക്കാടേക്കുള്ള ഒരു യാത്ര.നേരം രാത്രിയാകുന്നു.പുറത്തു  മഴ തകര്ത്ത് പെയ്യുന്നു.മഴ നനയാതിരിക്കാനെന്നവണ്ണം തീവണ്ടി വേഗം കൂട്ടി മുന്നോട്ടു കുതിച്ചു.തീവണ്ടിയുടെ വേഗത്തേക്കാള്ഉച്ചത്തില്‍  
ഇടി മുഴങ്ങി.മിന്നല്വെളിച്ചത്തില്‍  തെളിഞ്ഞു കാണുന്ന പുറം കാഴ്ചകളിലേക്ക് ആശങ്കകളോടെ ഞാന്കണ്ണോടിച്ചിരുന്നു.
പെട്ടെന്ന് ഒരു പുസ്തകക്കച്ചവടക്കാരാന്ഒരു കെട്ട് പുസ്തകങ്ങള്മുന്നിലേക്ക്വച്ച ശേഷം ധൃതിയില്‍  കടന്നു പോയി.ഏറ്റവും മുകളിലിരുന്ന പുസ്തകത്തിലേക്ക് ഞാനെന്റെ കണ്ണുകള്ചലിപ്പിച്ചു.ഇരുണ്ട പുറം ചട്ടയില്കനത്ത അക്ഷരത്തിലെഴുതിയ അതിന്റെ പേര്  ഒരുള്ക്കിടിലത്തോടെ ഞാന്വായിച്ചു. 'പാളം തെറ്റിയ തീവണ്ടി '!!- ഏഴം കുളം സാംകുട്ടി .