Tuesday, May 10, 2016

ഗുൽമോഹർ

ഞാൻ ഗുൽമോഹർ ,പ്രപഞ്ചത്തിലെ പ്രണയസ്വപ്നങ്ങൾക്ക് കുങ്കുമത്തിന്റെ ചായം പൂശിയവൻ .നുണക്കുഴിക്കവിളുകളിൽ നാണത്തിന്റെ അരുണശോഭ   പടർത്തിയവൻ .എത്രയെത്ര പ്രണയങ്ങൾക്ക് ചില്ലകൾ കൊണ്ട്  തണൽ വിരിയിച്ചിട്ടുണ്ട് . എത്രയെത്ര പ്രണയസ്വപ്നങ്ങൾക്ക് നിറം പകർന്നു പൂക്കൾ വിരിയിച്ചിട്ടുണ്ട് . മഴയത്ത് നനഞ്ഞ എത്രയോ പ്രണയിനികളെ ഇലപടർപ്പിൽ നിന്നൂർന്ന മഴത്തുള്ളി കളാൽ കുളിരണി യിച്ചിട്ടുണ്ട് . എത്രയെത്ര പരി ഭവങ്ങളെ ചില്ലകളിൽ പകർന്ന കാറ്റായി തലോടിയിട്ടുണ്ട് .എത്രയെത്ര വിരഹങ്ങളുടെ കണ്ണുനീര് ,അടർന്നു വീണ പൂക്കളെ  വേദനയിൽ കുതിർത്തിട്ടുണ്ട് . ഒടുവിൽ ആരുടെയോ കോടാലിയുടെ  മൂർച്ചയ്ക്ക് ഇരയായി  ഒരു നേർത്ത ഞരക്കത്തോടെ ചാഞ്ഞു വീണപ്പോഴും  വക്കുകളിൽ പ്രണയത്തിന്റെ ചോര പൊടി ഞ്ഞിരുന്നു.

Tuesday, April 12, 2016

മിന്നാമിനുങ്ങ്

രാത്രിയില് ഉറങ്ങാതെ കിടക്കുമ്പോഴ്  ജാലകപ്പഴുതിലൂടെ ഒരു മിന്നാമിനുങ്ങ് മുറിക്കുള്ളിലേക്ക് പാറിപ്പറന്നു വരും .മുറിയിലെ കാറ്റിന്റെ താളത്തിനൊത്ത്  പൊങ്ങിയും താണും അതങ്ങനെ നൃത്തം ചെയ്യും . അതിന്റെ കുഞ്ഞി ചിറകുകളുയര് ത്തി എന്നിലേക്ക്‌ ഓര്‍ മ്മകളുടെ ഇത്തിരി വെട്ടം തെളിയിക്കും.ഓര്മകളുണര്ത്തി  ,ഹൃദയത്തെ നോവിച്ച് , മിഴികളെ ആര്ദ്രമാക്കി , മിന്നി മറഞ്ഞ് അതെങ്ങൊ പോയ്‌ മറയും.വീടിന് പിറകിലെ ചെമ്പക മരത്തിന് മുകളില് നിറയെ പറന്നു നടക്കുന്ന നൂറായിരം മിന്നാ മിനുങ്ങു കളില് നിന്ന് ഒരെണ്ണം മാത്രമെന്തേ എന്നെത്തേടി വരുന്നു?