Thursday, October 29, 2015

തീവണ്ടിയില്‍  പാലക്കാടേക്കുള്ള ഒരു യാത്ര.നേരം രാത്രിയാകുന്നു.പുറത്തു  മഴ തകര്ത്ത് പെയ്യുന്നു.മഴ നനയാതിരിക്കാനെന്നവണ്ണം തീവണ്ടി വേഗം കൂട്ടി മുന്നോട്ടു കുതിച്ചു.തീവണ്ടിയുടെ വേഗത്തേക്കാള്ഉച്ചത്തില്‍  
ഇടി മുഴങ്ങി.മിന്നല്വെളിച്ചത്തില്‍  തെളിഞ്ഞു കാണുന്ന പുറം കാഴ്ചകളിലേക്ക് ആശങ്കകളോടെ ഞാന്കണ്ണോടിച്ചിരുന്നു.
പെട്ടെന്ന് ഒരു പുസ്തകക്കച്ചവടക്കാരാന്ഒരു കെട്ട് പുസ്തകങ്ങള്മുന്നിലേക്ക്വച്ച ശേഷം ധൃതിയില്‍  കടന്നു പോയി.ഏറ്റവും മുകളിലിരുന്ന പുസ്തകത്തിലേക്ക് ഞാനെന്റെ കണ്ണുകള്ചലിപ്പിച്ചു.ഇരുണ്ട പുറം ചട്ടയില്കനത്ത അക്ഷരത്തിലെഴുതിയ അതിന്റെ പേര്  ഒരുള്ക്കിടിലത്തോടെ ഞാന്വായിച്ചു. 'പാളം തെറ്റിയ തീവണ്ടി '!!- ഏഴം കുളം സാംകുട്ടി .

Thursday, September 24, 2015

കുട്ടിക്കാലത്ത്  വീട്ടില് കൊയ്ത്തൊക്കെ കഴിഞ്ഞ്
മുറ്റത്ത്  വലിയ പരമ്പില് ഉണക്കാനിട്ടിരിക്കുന്ന നെല്ല്
കാക്കയും കോഴിയും മറ്റും കൊത്തിത്തിന്നാതിരിക്കാന്‍
വടിയും തന്ന് കാവലിനു ഇരുത്താറുണ്ടായിരുന്നു , മുത്തശ്ശി .
ജീവിതത്തില് ആദ്യമായി കിട്ടിയ അപ്പോയിന്‍മെന്റ്  ആ ജോലിക്കുള്ളതായിരുന്നു .

Thursday, September 17, 2015

നീലാകാശത്ത്  നീളത്തിള്‍  പടര്‍ന്ന്  കിടക്കുന്ന പുകച്ചുരുള്‍ കാണുമ്പോള്‍ അതിന്റെ അങ്ങേ അറ്റത്തായി പുകച്ചുരുളിന്റെ നേര്‍ ത്ത വരയില്‍ ഒരു ജെറ്റ് വിമാനത്തെ കണ്ടെത്താന്‍ ഞാന്‍   കൗതുകത്തോടെ ഇന്നും തിരയാറുണ്ട് .

Monday, August 17, 2015

ഗ്രാമം

ത്രീ ജി നെറ്റ് വര്ക്കും കെ എഫ് സി യും ഓഡി കാറും ഇനിയും കടന്നു ചെന്നിട്ടില്ലാത്ത  ...
പരന്നു കിടക്കുന്ന പാടങ്ങളും അവയ്ക്ക് മേലെ പറന്നു നടന്ന് തൊട്ടു കളിക്കുന്ന  തുമ്പികളും നിറഞ്ഞൊഴുകുന്ന പുഴകളും  കുളങ്ങളും തണല്മരങ്ങളും നിറഞ്ഞ ...

കേരളത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമത്തിന്റെ പച്ചപ്പ്നിറഞ്ഞ കാഴ്ചകളിലേക്ക് ഒരു യാത്ര..









Wednesday, August 12, 2015

കാലാതിവര്‍ത്തികള്‍

(ഞാന്  പറയാന്‍  പോകുന്ന കാര്യത്തിന്  ഒരു  പുതുമയുമില്ലെന്നറിയം...ന്നാലും)
നമ്മുടെ ഇടയില്‍  ചിലരുണ്ട് ...
നമ്മുടെ കൂടെ നില്ക്കുമ്പോള്‍  ..ന്താ സ്നേഹം ..ന്താ പെരുമാറ്റം ..ന്താ ആത്മാര്ഥത ..
 തേനൊലിപ്പിക്കുന്ന വാക്കുകള്‍  കൊണ്ട് നമ്മളെ പുളകിതരാക്കും ..
നോക്കി നില്ക്കുന്നവര്‍  അസൂയപ്പെട്ടു പണ്ടാരമടങ്ങും...
അതേ സമയം നമ്മള് അവിടെയില്ലെങ്കിലോ ?
അപ്പോഴും നമ്മള് തന്നെ അവിടുത്തെ സംസാരവിഷയം ..പക്ഷെ..!!!
‘’യെവനാരാണെന്നു നിങ്ങള്ക്ക് അറിയാമോ ?യെവനാരായിരുന്നെന്നു നിങ്ങള്ക്ക് അറിയാമോ ?യെവനെ എനിക്കേ അറിയൂ..’’
നമ്മുടെ ഭൂതവും ഭാവിയും വര്ത്തമാനവും എല്ലാം അറിയുന്ന 'ആറ്റുകാല്‍  രാധാകൃഷ്ണന്മാരെ '' പ്പോലെ അവര്‍  കവടിനിരത്തും..
നമ്മുടെ സ്വഭാവത്തെ ചെളി വാരിയെറിഞ്ഞു നാശകോശമാക്കും..
കേട്ടുനില്ക്കുന്നവര്ഇവരുടെ മുന്നില്‍  മുട്ടും കുത്തി വീഴും ..
നമ്മള് എവിടേലും ഒന്ന് വിജയിച്ചാലോ ..(പാടില്ല ..നമ്മള്‍  ജയിക്കരുത് ) കൊന്നു കൊലവിളിക്കും
ന്യൂ ജനറേഷന്‍  കാലത്തും ഇത്തരം പരദൂഷണക്കാര്ക്ക് ഒരു മാറ്റവും ഇല്ലല്ലോ..!!!

ദൈവം എന്നും അവരുടെ കൂടെ ആണെന്നതാ കഷ്ടം..

Tuesday, August 11, 2015

കാഴ്ചയുടെ കിരണങ്ങള്‍.. എന്റെ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത്..




x

ഒരു New Gen ഭാര്യ

മുറ്റമടിക്കാത്ത ...
നിലം തുടയ്ക്കാത്ത ...
പാത്രം കഴുകാത്ത ...
തുണി അലക്കാത്ത ...
ചോറും കറിയും വയ്ക്കാത്ത ...
വളരെ തിരക്കുള്ള ഒരു ഫെമിനിസ്റ്റ് ഭാര്യ ,
വീടിന്റെ ഡൈനിങ്ങ് ഹാളില്

ഏതോ ടിവി സീരിയലിന് തലവച്ച് കിടക്കുന്നു.

Wednesday, May 13, 2015

കാഴ്ചയുടെ കിരണങ്ങള്‍.. എന്റെ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത്..

കൃഷ്ണനും കുചേലനും

ജില്ലാ  സമ്മേളനം !!

മിറണ്ടാകുപ്പിയിലെ പുഞ്ചിരി

കോപ്പിയടി പരിശോധന...

Awaiting Seagull's Call..
Shot at Veli Beach.

കണ്ട അഴുക്ക വെള്ളങ്ങളും മറ്റും കുടിച്ച് വയറ് കേടാക്കാന്‍ ഞാനില്ലേ..

കൊല്ലം നഗരത്തിലെ ഒരു സായാഹ്ന്നം ..

bubbly rain drops..

തോരാത്ത  മഴയുടെ ...കുളിരിന്റെ ... സ്പര്‍ശമുള്ള ഒരു രാത്രി ..രാത്രി മഴ !

എന്‍റെ മോ .......ന്‍ പാലും  ബിസ്കറ്റും കഴിക്കുന്നിടത്ത് നിങ്ങള്‍ക്കെന്താ കാര്യം ?

പരിസ്ഥിതിയെ സ്നേഹിക്കാത്ത മനുഷ്യൻ ഒടുവിൽ യാചകരാകും .... ഒരിറ്റു വെള്ളത്തിന്‌ വേണ്ടി .. ജീവന് വേണ്ടി ...

ഹരേ രാമാ..ഹരേ കൃഷ്ണാ...

ഒരു പകല്‍ അവസാനി ക്കുന്നു..ഒപ്പം നമ്മുടെ പച്ചപ്പും ..

Unending Hope...

Spicy spices...

behind the curtain...

The divine light...

Glittering in the twilight-beema palli

musical beats.

Sea breeze...

Awaiting voyage...

once in a blue moon

Evening @ sankumukham beach

An Immigrant

പാടങ്ങള്‍ നിറയെ ആടുകള്‍...

Bent band!!!!!

The Bridge

പ്രണയകാലം..ഒരു മനസ്സും രണ്ട് ശരീരവും..

We are in love.. .

Focus point...

Saturday, March 21, 2015

JK (ജസ്ട് കിഡിംഗ്)



Hi…  പ്രിയപ്പെട്ടവരേ ….   

ജീവിതം FB ചാറ്റിങ്ങും  ഹൃദയം Whatsapp മെസ്സേജ്കളും
കൊണ്ട്സുരഭിലമായിരിക്കുന്ന അടിപൊളി കാലഘട്ടത്തെ എന്റെ ഓണ്ലൈന്Frnds എങ്ങനെ വിനിയോഗിക്കുന്നു?

ഞാനാണെങ്കില്‍ -എന്റെ ജീവിതത്തിലെ നിമിഷങ്ങള്ഓരോന്നും
വാട്സ്ആപ്-ഫേസ് ബുക്ക് ചാറ്റിങിലും ഫോട്ടോസ് അപ് ലോഡിംഗിലും മുഴുകി കഴിയുകയാണ്‌. നിങ്ങളോ...? LMK..

 OMG..  വെറുതെ ജോലി ചെയ്തു സമയം വേസ്ട് ആക്കാതെ മധുരോദാരമായ റിപ്ലൈസ് അയച്ചു എന്നെ സന്തോഷിപ്പിക്കണമെന്നു അഭ്യര്ത്ഥിച്ചുകൊണ്ട്‌,
                                      TX…     
                    Urs.       .BF