Thursday, May 23, 2013

അനെക്കെന്തറിയാം ....?



ആദ്യായിട്ട് ഓളെ കണ്ടത് എപ്പാന്നു എനക്ക് അറിയില്ല .
ആദ്യായിട്ട് ഓളോട്  മിണ്ടിയെ  എപ്പാന്നും  എനക്ക് അറിയില്ല .
ഞാളുടെ മനസ്സിൽ  എപ്പാണ് പ്രണയം മൊട്ടിട്ടതെന്നും  എനക്ക് അറിയില്ല .
ഞമ്മള് തമ്മിൽ ഒന്നായത് എപ്പാന്നും  എനക്ക് അറിയില്ല .
ഞമ്മള് കണ്ടു കൂട്ടിയ സ്വപ്നങ്ങൾ എത്തിരയാണെന്ന് എനക്ക് അറിയില്ല .
ഞമ്മള് ഏടിയല്ലാം ചുറ്റിക്കറങ്ങീന്ന് എനക്ക് അറിയില്ല.
ഓക്ക് മാണ്ടി ഇല്ലാണ്ടാക്കിയ ബന്ധങ്ങൾ എത്തിരയാണെന്ന് എനക്ക് അറിയില്ല .
ഓക്ക് മാണ്ടി സഹിച്ച ചേപ്പറ * എത്തിരയാണെന്ന് എനക്ക് അറിയില്ല .
ഓക്ക് മാണ്ടീട്ടു  ചെലവാക്കിയ ഉറുപ്യ  എത്തിരയാണെന്നും  എനക്ക് അറിയില്ല .
എന്നാലും ..ഒന്ന് എനക്ക് ശരിക്കും അറിയാം ....
ഇമ്പരുന്ന ഞായറാഴ്ച ഓളുടെ കോപ്പാ** !!
വേറൊന്നു കൂടി അറിയാം ..
ഓളെ കെട്ടുന്ന്വോൻ ഒരു പട്ടാളക്കാരനാ ...(* നാണക്കേട്‌ ** കല്യാണം)


Monday, April 1, 2013

ഫേസ് ബുക്ക്


എഫ് .ബി 
 കൂട്ടുകാരെ തിരയാം..കണ്ടെത്താം...ചാറ്റാം..
പഴയ കളികൂട്ടുകാർ ..കാമുകിമാർ ...
പരിചയം പുതുക്കാം...പ്രണയം പുതുക്കാം ..
ഊണും ഉറക്കവും എഫ് ബി യിൽ ..

ബുക്ക്വായിച്ചില്ലേൽ എന്താ!
ഫേസ് ബുക്കിലുണ്ടല്ലോ !

പോസ്റ്റ്ചെയ്യാൻ ഫോട്ടോ വേണം !
ട്രിപ്പിനു പോയാലും,കല്യാണത്തിന്  പോയാലും
അപകടം കണ്ടാലും മരണം കണ്ടാലും .. എന്തിന്  !
 പട്ടിയോ പൂച്ചയോ കാക്കയോ കണ്ടാലും  ..
ഫോട്ടോ എടുക്കും ..എഫ് ബി യിൽ പോസ്റ്റും ചെയ്യും .

സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം ..എന്തെഴുതണം?
രാവിലെ എഴുന്നേറ്റതും ,കുളിച്ചതും,ടി വി കണ്ടതും,
പനിച്ചതും ചുമച്ചതും തലവേദനിച്ചതും വയറുവേദനിച്ചതും ..
ബോറടിച്ചതും ദേഷ്യം വന്നതും.. എല്ലാം .. എഴുതണം ..
എല്ലാം..എല്ലാരും അറിയട്ടെ സ്വകാര്യത   മറച്ചു വയ്ക്കെണ്ടാതാണോ ?
അത് നാലാള് അറിയട്ടെന്ന് ..
സൈബർ ( കലിയുഗമല്ലേ
ടെക്നോളജി കുളിമുറിയി  വരെയെത്തിയില്ലേ.. പിന്നെന്ത് ?
ഇതൊക്കെയല്ലേ ..സോഷ്യൽ മീഡിയ നെറ്റ്വർക്കിംഗ് .

Thursday, January 10, 2013

നമ്മുടെ കേരളം !


പുഴുവില്‍ ഒന്നിക്കുന്ന റേഷനരിയും ഫ്രൈഡ്‌ ചിക്കനും .. 
പലഹാരക്കൂട്ടത്തില്‍ ഒന്നിക്കുന്ന പാറ്റയും എലികളും ..
പാചക പാത്രത്തില്‍ ഒന്നിക്കുന്ന മട്ടനും പട്ടിയും..
പുത്തന്‍ കുപ്പികളില്‍ ഒന്നിക്കുന്ന മിനറല്‍വാട്ടറും തോട്ടിലെ വാട്ടറും.. 
ന്‍ഡോസല്‍ഫാനില്‍ ഒന്നിക്കുന്ന പഴവും പച്ചക്കറിയും ..
ഹോട്ടല്‍ മുറിയില്‍ ഒന്നിക്കുന്ന കക്കൂസും പാചകപ്പുരയും.. 

പിടിച്ചുപറിയില്‍ ഒന്നിക്കുന്ന പോലീസും ഗുണ്ടകളും ..
പീഡനത്തില്‍ ഒന്നിക്കുന്ന ബാല്യങ്ങളും വയസ്സന്മാരും ..
വിലക്കയറ്റത്തില്‍ ഒന്നിക്കുന്ന പെട്രോളും പാചകവാതകവും.. 
സ്വര്‍ണ്ണ ഭ്രമത്തില്‍ ഒന്നിക്കുന്ന അമ്മായിഅമ്മ യും മരുമകളും.. 
സമരങ്ങളില്‍ ഒന്നിക്കുന്ന സിനിമക്കാരും സര്‍ക്കാര്‍‍ ജീവനക്കാരും..
ആത്മഹത്യയില്‍ ഒന്നിക്കുന്ന സ്ത്രീയും പുരുഷനും ..