എഫ് .ബി
കൂട്ടുകാരെ തിരയാം..കണ്ടെത്താം...ചാറ്റാം..
പഴയ കളികൂട്ടുകാർ
..കാമുകിമാർ ...
പരിചയം പുതുക്കാം...പ്രണയം പുതുക്കാം ..
ഊണും ഉറക്കവും എഫ് ബി യിൽ ..
ബുക്ക് വായിച്ചില്ലേൽ എന്താ!
ഫേസ് ബുക്കിലുണ്ടല്ലോ
!
പോസ്റ്റ് ചെയ്യാൻ ഫോട്ടോ വേണം !
ട്രിപ്പിനു പോയാലും,കല്യാണത്തിന് പോയാലും
അപകടം കണ്ടാലും മരണം കണ്ടാലും .. എന്തിന് !
പട്ടിയോ പൂച്ചയോ കാക്കയോ കണ്ടാലും ..
ഫോട്ടോ എടുക്കും ..എഫ് ബി യിൽ പോസ്റ്റും ചെയ്യും .
സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം ..എന്തെഴുതണം?
രാവിലെ എഴുന്നേറ്റതും
,കുളിച്ചതും,ടി വി കണ്ടതും,
പനിച്ചതും ചുമച്ചതും തലവേദനിച്ചതും വയറുവേദനിച്ചതും ..
ബോറടിച്ചതും ദേഷ്യം വന്നതും.. എല്ലാം .. എഴുതണം ..
എല്ലാം..എല്ലാരും അറിയട്ടെ… സ്വകാര്യത മറച്ചു വയ്ക്കെണ്ടാതാണോ ?
അത് നാലാള് അറിയട്ടെന്ന് ..
സൈബർ ( കലി ) യുഗമല്ലേ…
ടെക്നോളജി കുളിമുറിയി ൽ വരെയെത്തിയില്ലേ.. പിന്നെന്ത് ?
ഇതൊക്കെയല്ലേ ..സോഷ്യൽ മീഡിയ നെറ്റ്വർക്കിംഗ് .
No comments:
Post a Comment