ആദ്യായിട്ട് ഓളെ കണ്ടത് എപ്പാന്നു എനക്ക് അറിയില്ല .
ആദ്യായിട്ട് ഓളോട് മിണ്ടിയെ എപ്പാന്നും എനക്ക് അറിയില്ല .
ഞാളുടെ മനസ്സിൽ എപ്പാണ് പ്രണയം മൊട്ടിട്ടതെന്നും എനക്ക് അറിയില്ല .
ഞമ്മള് തമ്മിൽ ഒന്നായത് എപ്പാന്നും എനക്ക് അറിയില്ല .
ഞമ്മള് കണ്ടു കൂട്ടിയ സ്വപ്നങ്ങൾ എത്തിരയാണെന്ന് എനക്ക് അറിയില്ല .
ഞമ്മള് ഏടിയല്ലാം ചുറ്റിക്കറങ്ങീന്ന് എനക്ക് അറിയില്ല.
ഓക്ക് മാണ്ടി ഇല്ലാണ്ടാക്കിയ ബന്ധങ്ങൾ എത്തിരയാണെന്ന് എനക്ക് അറിയില്ല .
ഓക്ക് മാണ്ടി സഹിച്ച ചേപ്പറ * എത്തിരയാണെന്ന് എനക്ക് അറിയില്ല .
ഓക്ക് മാണ്ടീട്ടു ചെലവാക്കിയ ഉറുപ്യ എത്തിരയാണെന്നും എനക്ക് അറിയില്ല .
എന്നാലും ..ഒന്ന് എനക്ക് ശരിക്കും അറിയാം ....
ഇമ്പരുന്ന ഞായറാഴ്ച ഓളുടെ കോപ്പാ** !!
വേറൊന്നു കൂടി അറിയാം ..
ഓളെ കെട്ടുന്ന്വോൻ ഒരു പട്ടാളക്കാരനാ ...(* നാണക്കേട് ** കല്യാണം)
:)
ReplyDelete:) ഹ ഹ
ReplyDelete