(ഞാന് ഈ
പറയാന്‍ പോകുന്ന
കാര്യത്തിന് ഒരു പുതുമയുമില്ലെന്നറിയം...ന്നാലും)
നമ്മുടെ ഇടയില്‍ ചിലരുണ്ട്
...
നമ്മുടെ കൂടെ നില് ക്കുമ്പോള് ..ന്താ
സ്നേഹം ..ന്താ പെരുമാറ്റം ..ന്താ
ആത്മാര്ഥത ..
തേനൊലിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട്
നമ്മളെ പുളകിതരാക്കും ..
നോക്കി നില്ക്കുന്നവര്‍ അസൂയപ്പെട്ടു
പണ്ടാരമടങ്ങും...
അതേ സമയം നമ്മള് അവിടെയില്ലെങ്കിലോ
?
അപ്പോഴും നമ്മള് തന്നെ അവിടുത്തെ
സംസാരവിഷയം ..പക്ഷെ..!!!
‘’യെവനാരാണെന്നു
നിങ്ങള്‍ ക്ക് അറിയാമോ ?യെവനാരായിരുന്നെന്നു
നിങ്ങള്ക്ക് അറിയാമോ ?യെവനെ
എനിക്കേ അറിയൂ..’’
നമ്മുടെ ഭൂതവും ഭാവിയും വര്ത്തമാനവും എല്ലാം അറിയുന്ന
'ആറ്റുകാല്‍ രാധാകൃഷ്ണന്മാരെ
'' പ്പോലെ അവര്‍ കവടിനിരത്തും..
നമ്മുടെ സ്വഭാവത്തെ ചെളി വാരിയെറിഞ്ഞു
നാശകോശമാക്കും..
കേട്ടുനില്ക്കുന്നവര് ഇവരുടെ മുന്നില്‍ മുട്ടും കുത്തി വീഴും
..
നമ്മള് എവിടേലും ഒന്ന് വിജയിച്ചാലോ
..(പാടില്ല ..നമ്മള്‍ ജയിക്കരുത്
) കൊന്നു കൊലവിളിക്കും
ഈ ന്യൂ ജനറേഷന്‍ കാലത്തും ഇത്തരം പരദൂഷണക്കാര്ക്ക് ഒരു മാറ്റവും
ഇല്ലല്ലോ..!!!
ദൈവം എന്നും അവരുടെ കൂടെ
ആണെന്നതാ കഷ്ടം..
No comments:
Post a Comment