Thursday, October 29, 2015

തീവണ്ടിയില്‍  പാലക്കാടേക്കുള്ള ഒരു യാത്ര.നേരം രാത്രിയാകുന്നു.പുറത്തു  മഴ തകര്‍ത്ത് പെയ്യുന്നു.മഴ നനയാതിരിക്കാനെന്നവണ്ണം തീവണ്ടി വേഗം കൂട്ടി മുന്നോട്ടു കുതിച്ചു.തീവണ്ടിയുടെ വേഗത്തേക്കാള്‍ ഉച്ചത്തില്‍  
ഇടി മുഴങ്ങി.മിന്നല്‍ വെളിച്ചത്തില്‍  തെളിഞ്ഞു കാണുന്ന പുറം കാഴ്ചകളിലേക്ക് ആശങ്കകളോടെ ഞാന്‍ കണ്ണോടിച്ചിരുന്നു.
പെട്ടെന്ന് ഒരു പുസ്തകക്കച്ചവടക്കാരാന്‍ ഒരു കെട്ട് പുസ്തകങ്ങള്‍ മുന്നിലേക്ക്‌ വച്ച ശേഷം ധൃതിയില്‍  കടന്നു പോയി.ഏറ്റവും മുകളിലിരുന്ന പുസ്തകത്തിലേക്ക് ഞാനെന്റെ കണ്ണുകള്‍ ചലിപ്പിച്ചു.ഇരുണ്ട പുറം ചട്ടയില്‍ കനത്ത അക്ഷരത്തിലെഴുതിയ അതിന്റെ പേര്  ഒരുള്‍ക്കിടിലത്തോടെ ഞാന്‍ വായിച്ചു. 'പാളം തെറ്റിയ തീവണ്ടി '!!- ഏഴം കുളം സാംകുട്ടി .

No comments:

Post a Comment