രാത്രിയില് ഉറങ്ങാതെ കിടക്കുമ്പോഴ് ജാലകപ്പഴുതിലൂടെ ഒരു മിന്നാമിനുങ്ങ് മുറിക്കുള്ളിലേക്ക് പാറിപ്പറന്നു വരും .മുറിയിലെ കാറ്റിന്റെ താളത്തിനൊത്ത് പൊങ്ങിയും താണും അതങ്ങനെ നൃത്തം ചെയ്യും . അതിന്റെ കുഞ്ഞി ചിറകുകളുയര് ത്തി എന്നിലേക്ക് ഓര്‍ മ്മകളുടെ ഇത്തിരി വെട്ടം തെളിയിക്കും.ഓര്മകളുണര്ത്തി ,ഹൃദയത്തെ നോവിച്ച് , മിഴികളെ ആര്ദ്രമാക്കി , മിന്നി മറഞ്ഞ് അതെങ്ങൊ പോയ് മറയും.വീടിന് പിറകിലെ ചെമ്പക മരത്തിന് മുകളില് നിറയെ പറന്നു നടക്കുന്ന നൂറായിരം മിന്നാ മിനുങ്ങു കളില് നിന്ന് ഒരെണ്ണം മാത്രമെന്തേ എന്നെത്തേടി വരുന്നു?
No comments:
Post a Comment