ഞാൻ ഗുൽമോഹർ ,പ്രപഞ്ചത്തിലെ പ്രണയസ്വപ്നങ്ങൾക്ക് കുങ്കുമത്തിന്റെ ചായം പൂശിയവൻ .നുണക്കുഴിക്കവിളുകളിൽ നാണത്തിന്റെ അരുണശോഭ പടർത്തിയവൻ .എത്രയെത്ര പ്രണയങ്ങൾക്ക് ചില്ലകൾ കൊണ്ട് തണൽ വിരിയിച്ചിട്ടുണ്ട് . എത്രയെത്ര പ്രണയസ്വപ്നങ്ങൾക്ക് നിറം പകർന്നു പൂക്കൾ വിരിയിച്ചിട്ടുണ്ട് . മഴയത്ത് നനഞ്ഞ എത്രയോ പ്രണയിനികളെ ഇലപടർപ്പിൽ നിന്നൂർന്ന മഴത്തുള്ളി കളാൽ കുളിരണി യിച്ചിട്ടുണ്ട് . എത്രയെത്ര പരി ഭവങ്ങളെ ചില്ലകളിൽ പകർന്ന കാറ്റായി തലോടിയിട്ടുണ്ട് .എത്രയെത്ര വിരഹങ്ങളുടെ കണ്ണുനീര് ,അടർന്നു വീണ പൂക്കളെ വേദനയിൽ കുതിർത്തിട്ടുണ്ട് . ഒടുവിൽ ആരുടെയോ കോടാലിയുടെ മൂർച്ചയ്ക്ക് ഇരയായി ഒരു നേർത്ത ഞരക്കത്തോടെ ചാഞ്ഞു വീണപ്പോഴും വക്കുകളിൽ പ്രണയത്തിന്റെ ചോര പൊടി ഞ്ഞിരുന്നു.
No comments:
Post a Comment