കുലം കുത്തികള്‍
വിപ്ലവത്തിന്റെ ചരിത്രം തുടിക്കുന്ന മലയാളമണ്ണില്‍ വീണ്ടും പ്രതികാരത്തിന്റെ ചോരത്തുള്ളികള്‍ ...
വിപ്ലവത്തിന്റെ ചരിത്രം തുടിക്കുന്ന മലയാളമണ്ണില്‍ വീണ്ടും പ്രതികാരത്തിന്റെ ചോരത്തുള്ളികള്‍ ...
എത്രയെത്ര പുത്രന്മാര്‍ ..ഭര്‍ത്താക്കന്മാര്‍ ..പിതാക്കന്മാര്‍ ...
അവര്‍ക്കൊപ്പം ഒരാള്‍ കൂടി .
ഇവരെയൊക്കെ കൊല്ലണം.. ചോര കുടിക്കണം ...!
പ്രസ്ഥാനത്തിന്റെ 'വിളര്‍ച്ച' മാറ്റാന്‍ ..ഇതേയുള്ളൂ പോംവഴി .
ഒറ്റവെട്ടിനു കൊല്ലാമായിരുന്നു!
അമ്പത്തൊന്നു തുണ്ടമാക്കാതെ, ഈ കുലം കുത്തികളെ പിന്നെന്തു ചെയ്യണം ? വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ചെയ്തികളില്‍വീര്‍പ്പു മുട്ടിയപ്പോള്‍ ,
വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്ന് സ്വന്തം പ്രസ്ഥാനമുണ്ടാക്കാന്‍ തുനിഞ്ഞിരിക്കുന്നു ..
അധികാര ദുര്‍മോഹികള്‍! അവന്മാരൊക്കെ ചത്തൊടുങ്ങുക തന്നെ വേണം .
അവന്റെയൊന്നും ശവത്തെ പോലും വെറുതെ വിടരുത് !..
പക്ഷെ ..എറിഞ്ഞു കൊടുത്ത നോട്ടുകെട്ടിന്റെ മണം പിടിച്ചു,
ഇന്നലെ വരെ പിന്തുടര്‍ന്ന വിശ്വാസങ്ങളെ ഒരൊറ്റ രാത്രി കൊണ്ട് ചവിട്ടിയരച്ചു
ഒരു ഉളുപ്പുമില്ലാതെ കറിവേപ്പില പോലെ ഇറങ്ങി പോയവരെ എന്ത് പേരിട്ടു വിളിക്കും ?
അവരെയല്ലേ കുലം കുത്തികളെന്നു വിളിക്കേണ്ടത് ?
അവര്‍ക്കല്ലേ ഒരു ഒറ്റുകാരന്റെ മുഖച്ചായ കൂടുതല്‍!
അവരുടെ സിരകളില്‍ കൂടി ഒഴുകുന്ന ചോരയുടെ നിറംഎന്തായിരിക്കുമോ എന്തോ ? എന്നാല്‍ അമ്പത്തൊന്നു വെട്ടുകള്‍ക്കു കൂട്ട് നിന്ന വടിവാളില്‍ നിന്ന് പൊടിഞ്ഞിളകിയത്
നല്ല ചുവപ്പന്‍ ചോരയായിരുന്നു , വിയര്‍പ്പിന്റെ മണമുള്ള ചോര . അതുറപ്പാണ്.
No comments:
Post a Comment